Wednesday, December 4, 2024
Online Vartha
HomeKeralaഉപേക്ഷിച്ച് പോകുമെന്ന സംശയത്തിൽ ഭാര്യയോട് ക്രൂരത കാട്ടി ഭർത്താവ്

ഉപേക്ഷിച്ച് പോകുമെന്ന സംശയത്തിൽ ഭാര്യയോട് ക്രൂരത കാട്ടി ഭർത്താവ്

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം : വർക്കലയിൽ വീട്ടമ്മയ്ക്ക് നേരെ ആക്രമണം. ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഭാര്യ ഉപേക്ഷിച്ച് പോകുമോ എന്ന സംശയത്തെ തുടർന്നായിരുന്നു ആക്രമണo . ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ചാവർകോട് സ്വദേശി ലീലയെയാണ് ഭർത്താവ് അശോകൻ തീ കൊളുത്തി കൊല്ലാൻ ശ്രമം നടത്തിയത് . പുലർച്ചെ കുടുംബ വീട്ടിലെത്തിയ അശോകൻ ഉറങ്ങിക്കിടന്ന ലീലയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ശേഷം തീ കൊളുത്തുകയായിരുന്നു. ലീലയ്ക്ക് 70% ത്തോളം പൊള്ളലേറ്റിട്ടുണ്ട്. ലീല തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അതേസമയം മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!