തെന്നിന്ത്യൻ താരം സോണിയ അഗർവാളും, ജിനു ഇ തോമസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഹൊറർ സസ്പെൻസ് ത്രില്ലർ ‘ബിഹൈൻഡ്’ എന്ന ചിത്രം അവസാന ഘട്ട മിനുക്ക് പണിയിൽ. അമൻ റാഫി സംവിധാനം നിർവഹിച്ച ചിത്രം, പാവക്കുട്ടി ക്രിയേഷൻസിന്റെ ബാനറിൽ ഷിജ ജിനു ആണ് നിർമ്മിച്ചിരിക്കുന്നത്. ഷിജ ജിനു തന്നെയാണ് തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.
സോണിയ അഗർവാളെ കൂടാതെ മെറീന മൈക്കിൾ, നോബി മർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, ഗായത്രി മയൂര, സുനിൽ സുഖദ, വി. കെ. ബൈജു, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ, തുടങ്ങിയവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.