വെള്ളാണിക്കൽ : മാതാവിൻ്റെ മരണാനന്തര ചടങ്ങു നടക്കേണ്ട ദിവസം മകനും മരിച്ചു. ഗോത്രവർഗ (കാണി) ഊരുമൂപ്പനായ വെഞ്ഞാറമൂട് വെള്ളാണിക്കൽ വിഎസ് ഭവനിൽ സോമൻ കാണി (68) ആണ് മരിച്ചത്.ഇദ്ദേഹത്തിന്റെ മാതാവ് കുഞ്ഞുലക്ഷ്മി ഈ മാസം 8 നാണ് മരണപ്പെട്ടത്. ഇവരുടെ മരണാനന്തര ചടങ്ങുകൾ ഇന്നലെ നടത്തുവാൻ തീരുമാനിച്ചിരിക്കേയാണ് മകൻ സസോമൻ കാണിയുടെയും മരണം.ദക്ഷിണ കേരളത്തിൽ ഗോത്ര വർഗക്കാർ പൂജിക്കുന്ന ചുരുക്കം ചില ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട വെള്ളാണിക്കൽ ശ്രീവനദുർഗാ ദേവീക്ഷേത്രത്തിലേയും പാറമുകൾ ആയിരവില്ലി ക്ഷേത്രത്തിലേയും മുഖ്യ പൂജാരി കൂടിയായിരുന്നു ഇദ്ദേഹം.