ഈ മാസം 24 ന് റിലീസിനെത്തുന്ന മന്ദാകിനി എന്ന ചിത്രത്തിലെ ആദ്യത്തെ വീഡിയോ ഗാനം “ഓ മാരാ” പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം സാമൂഹ മാധ്യമങ്ങളിൽ വൻ തരംഗമാണ് ഗാനം സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ഡബ്ഡിയുടെ ലിറിക്കൽ ഗാനമായ “വട്ടേപ്പം” സോഷ്യൽ മീഡിയയിൽ തരംഗമായി നിൽക്കെയാണ് അടുത്ത ഹിറ്റ് കൂടി നൽകി “മന്ദാകിനി” ടീം എത്തിയിരിക്കുന്നത്.
ബിബിൻ അശോക് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഓ മാരാ എന്ന ഈ ഗാനത്തിനായി വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് വൈശാഖ് സുഗുണനാണ്. എന്ന് നിന്റെ മൊയ്തീനിലെ “മുക്കത്തെ പെണ്ണേ” എന്ന സൂപ്പർ ഹിറ്റ് ഗാനമാലപിച്ചു കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട ഗായകനായി മാറിയ മഖ്ബൂൽ മൻസൂറാണ് ഗാനം പാടിയിരിക്കുന്നത്.സ്പെയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുകയും വിനോദ് ലീല സംവിധാനം, കഥ തിരക്കഥ എന്നിവ നിർവ്വഹിൽക്കുകയും ചെയ്യുന്നു.