കഴക്കൂട്ടം: വി എസ് എന്ന ദ്വയാക്ഷരം കടലിലേക്കാർത്തൊഴുകിയെത്തുന്ന നദികൾ പോലെ ജനപ്രവാഹം കഴക്കൂട്ടത്തിൻ്റെ തെരുവോരത്തെ ആൾക്കൂട്ട കടലാക്കി മാറ്റി.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അത്യുജ്വലനായമുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കഴക്കൂട്ടം ജംഗ്ഷനിലേക്ക് എത്തിയപ്പോൾ വിദ്യാർത്ഥികൾ യുവജനങ്ങൾ കർഷകർ കർഷകർ തൊഴിലാളികൾ ടെക്കികൾസ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾമുദ്രാവാക്യങ്ങൾ മുഴുകിക്കൊണ്ട്ഒഴുകിയെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ കഴക്കൂട്ടം ഏരിയയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ഒഴുകിയെത്തിയ ജനം ഒരു നോക്കു കാണുവാനായി രാത്രി എട്ടുമണിവരെ കാത്തുനിൽക്കുകയും വിഎസിന് അന്ത്യാഭിവാദ്യമർപ്പിക്കുകയും ചെയ്തു .






