തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ ആത്മഹത്യഭീഷണിമുഴക്കി ശുചീകരണതൊഴിലാളികൾ. കോവിഡ് കാലത്ത് വീടുകളിൽ നിന്ന് മാലിന്യം നീക്കി ഉപജീവനം ചെയ്തിരുന്നവരാണ് സമരം ചെയ്തത്.. 15 ദിവസമായി തുടരുന്ന സമരം പരിഹരിക്കാൻ ശ്രമിക്കാത്തതിനെ തുടർന്നാണ് സമരക്കാർ ആത്മഹത്യ ഭീഷണി മുഴക്കിയത്. 13 വർഷത്തോളമായി തിരുവനന്തപുരം നഗരസഭ പരിധിയിൽ മാലിന്യം നീക്കം ചെയ്യുന്ന ജോലിയിൽ ഏർപ്പെടുന്നവരാണ് ഇവർ. തൊഴിലെടുക്കാൻ അനുവദിക്കുന്നില്ലെന്നും മാലിന്യം നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പിടിച്ചെടുക്കുന്നുവെന്നാണ് സമരക്കാർ പറയുന്നത്.