Monday, January 26, 2026
Online Vartha
HomeTrivandrum Cityപൂജപ്പുര ജയിൽ ക്യാന്റീനിൽ മോഷണം

പൂജപ്പുര ജയിൽ ക്യാന്റീനിൽ മോഷണം

Online Vartha
Online Vartha

തിരുവനന്തപുരം : പൂജപ്പുരയിലെ ജയിൽ ക്യാന്റീനിൽ മോഷണം. നാല് ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഞായറാഴ്ചയാണ് മോഷണം നടന്നത്. പിന്നിൽ തടവുകാരായ മുൻ ജീവനക്കാരനാണെന്നാണ് സംശയം. സ്ഥലത്തെക്കുറിച്ച് ധാരണയുള്ളവരാണ് മോഷണം നടത്തിയത്. കഫറ്റീരിയയിലെ സിസിടിവികൾ പ്രവർത്തിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.പൂജപ്പുരയിൽ നിന്ന് ജഗതി ഭാഗത്തേക്കുള്ള റോഡരികിലായാണ് കഫറ്റീരിയ പ്രവർത്തിക്കുന്നത്. താക്കോൽ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകർത്തതിന് ശേഷം താക്കോലെടുത്ത് ഓഫീസ് റൂമിൽ നിന്ന് പണം കവരുകയായിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!