Wednesday, October 15, 2025
Online Vartha
HomeHealthദിവസവും കുതിർത്ത മത്തങ്ങ വിത്തുകൾ കഴിക്കുന്നത് കൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ ഇതൊക്കെ

ദിവസവും കുതിർത്ത മത്തങ്ങ വിത്തുകൾ കഴിക്കുന്നത് കൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ ഇതൊക്കെ

Online Vartha
Online Vartha

ഫൈബര്‍, പ്രോട്ടീന്‍ ,വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റി ഓക്‌സിഡന്റുകൾ, എന്നിവയൊക്കെ കൊണ്ട് സമ്പന്നമാണ് മത്തങ്ങ വിത്തുകൾ. മഗ്നീഷ്യം, സിങ്ക്, അയേണ്‍, പൊട്ടാസ്യം എന്നിവ മത്തങ്ങ വിത്തില്‍ നിന്നും ലഭിക്കും. പതിവായി കുതിർത്ത മത്തങ്ങ വിത്തുകൾ കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പറയാം

 

 

1. രോഗ പ്രതിരോധശേഷി

വിറ്റാമിൻ സി, ഇ, സിങ്ക് തുടങ്ങിയവ അടങ്ങിയ മത്തങ്ങ വിത്തുകള്‍ പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

 

 

2. ഹൃദയാരോഗ്യം

മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ മത്തങ്ങ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

 

3. നല്ല ഉറക്കം

ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനത്തിന് മത്തങ്ങ വിത്തുകള്‍ സഹായിക്കും. അതിനാല്‍ മത്തങ്ങ വിത്തുകൾ രാത്രി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ ഗുണം ചെയ്യും.

 

4. മാനസികാരോഗ്യം

മത്തങ്ങ വിത്തുകൾ കുതിര്‍ത്ത് കഴിക്കുന്നത് സ്ട്രെസ്, ഉത്കണ്ഠ തുടങ്ങിയവയെ തടയാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

 

5. കുടലിന്‍റെ ആരോഗ്യം

ഫൈബര്‍ ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

 

6. വിളര്‍ച്ച

അയേണിന്‍റെ കുറവിനെ പരിഹരിക്കാനും വിളര്‍ച്ചയെ തടയാനും ഊര്‍ജം പകരാനും മത്തങ്ങ വിത്തുകള്‍ കഴിക്കാം.

 

7. ബ്ലഡ് ഷുഗര്‍

നാരുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ മത്തങ്ങ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും.

 

8. തലച്ചോറിന്‍റെ ആരോഗ്യം, എല്ലുകളുടെ ആരോഗ്യം

സിങ്ക്, മഗ്നീഷ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ മത്തങ്ങ വിത്തുകള്‍ പതിവായി കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

 

9. വണ്ണം കുറയ്ക്കാന്‍

മത്തങ്ങ വിത്തുകളുടെ കലോറി വളരെ കുറവാണ്. കൂടാതെ ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും അമിത വണ്ണം കുറയ്ക്കാനും മത്തങ്ങ വിത്തുകള്‍ കുതിര്‍ത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

 

10. ചര്‍മ്മം

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!