Wednesday, December 4, 2024
Online Vartha
HomeTrivandrum Cityഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള അവാർഡ് തിരുവനന്തപുരം നഗരസഭയ്ക്ക് .

ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള അവാർഡ് തിരുവനന്തപുരം നഗരസഭയ്ക്ക് .

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ ഈ വർഷത്തെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള അവാർഡ് തിരുവനന്തപുരം നഗരസഭയ്ക്ക് .ഭിന്നശേഷി മേഖലയിൽ ശ്ലാഘനീയമായ പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിനാണ് തിരുവനന്തപുരം നഗരസഭ അവാർഡിന് അർഹത നേടിയത് .2023-24 വർഷത്തിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും പര്യാപ്തതയ്ക്കും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 6,68,04,967/- രൂപ ചിലവഴിച്ചു

നഗരസഭ മെയിൻ ഓഫീസും സോണൽ ഓഫീസുകളും ഭിന്നശേഷി സൗഹൃദപരമായിട്ടാണ് നിർമ്മിച്ചിട്ടുള്ളത് .നഗരസഭാ പരിധിയിലെ പാർക്കുകൾ ഭിന്നശേഷി സൗഹൃദമാണ്.

തിരുവനന്തപുരം നഗരസഭയിൽ സ്ഥിര താമസക്കാരായിട്ടുള്ള 40ശതമാനമോ അതിലധികമോ ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ആനുകൂല്യം നൽകി വരുന്നു . 2023-24 വർഷത്തി 2,500,000/- രൂപ വകയിരുത്തിയിട്ടുള്ളതും അർഹമായ 304 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നല്കുന്നു അതിനോടപ്പം ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന 7390 വ്യക്തികൾക്കാണ് പെൻഷൻ നൽകിവരുന്നത് . ഭിന്നശേഷികാർക്ക് തണൽ പാലിയേറ്റിവ് കെയർ പരിചരണവും നഗരസഭ ഉറപ്പാക്കുന്നു .കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിന് സാഹായകമായതും അവർക്ക് പങ്കെടുക്കാൻ കഴിയുന്നതുമായ ഇനങ്ങൾ ഉൾപ്പെടുത്തി ഏകദിന കായിക കലാ മത്സരങ്ങൾ നടത്തി വരുന്നു. മാനസിക വെല്ലുവിളി നേരിടുന്നവരിൽ വളർച്ചാ വെല്ലുവിളികൾ മസ്തിഷ്ക തളർവാതം, സംബന്ധമായ എന്നിവയാൽ വിദ്യാലയങ്ങളിലോ, ഡേകെയർ സെൻ്ററുകളിലോ പോകാത്തവർക്കായി പ്രതിമാസം 1000/- രൂപ നിരക്കിൽ വാർഷികം 17,000/- രൂപ നൽകി വരുന്നു.

 

 

 

കേൾവികുറവുള്ളവരുടെ ഉന്നമതനത്തിനായി കോക്ലിയാർ ഇംപ്ലാന്റേ്റേഷൻ & മെയിൻ്റനൻസ് നഗരസഭ നടത്തിവരുന്നു . ഈ പദ്ധതിക്കായി 19,00,000/- രൂപ യാണ് ചിലവഴിച്ചത് .കോക്ലിയാർ ഇംപ്ലാന്റ് ചെയ്ത് ഒരു കുട്ടിയ്ക്ക് ഉപകരണങ്ങളുടെ കാലാകാലങ്ങളിലുള്ള റിപ്പെയറിംഗിൻ ഓരോ വർഷവും 50000/- രൂപ നിരക്കിൽ നൽകുന്നു

അതോടൊപ്പം തന്നെ സൈഡ് വിൽ ഘടിപ്പിച്ച സ്കൂട്ടർ, ഹീയറിംഗ് എയ്‌ഡ്, ഇലക്ട്രേണിക് വീൽ ചെയർ, വീൽ ചെയർ എന്നീ ഉപകരണങ്ങളും വിതരണം ചെയ്തു . 2023 2024 വർഷത്തിൽ 86,40,711/- രൂപയ്ക്ക് ഉപകരണങ്ങൾ വാങ്ങുകയും വിതരണം ചെയ്‌തിട്ടുള്ളതുമാണ്. അംഗനവാടികളിലും ലോവർ പ്രൈമറി സ്ക്കൂളുകളിലും പഠിക്കുന്ന കുട്ടികളിലെ സംസാര വൈകല്യം ഉൾപ്പെടെയുള്ള മറ്റു വ്യത്യസ്ത വകല്യങ്ങൾ ബാല്യകാലത്തിൽ തന്നെ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നൽകുന്നതിനായി സ്പീച്ച്. ബിഹേവിയറൽ & ഒക്യുപേഷണൽ തെറാപി നൽകാൻ കഴിയുന്ന സ്പെഷ്യലിസ്റുകളുടെ സേവനം ലഭ്യമാക്കി വരുന്നു.

 

സ്ക്കൂളുകളിൽ ഭിന്നശേഷി സൗഹ്യദ ടോയിലെറ്റ് നിർമ്മാണം. ഫർണിച്ചർ വിതരണം.ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ രീതിയിൽ ക്ലാസ്സ്മുറികളുടെ നിർമ്മാണം നടത്തിയിട്ടുള്ളതാണ്. കൂടാതെ ക്ലാസ്സ്മുറികളിൽ ഭിന്നശേഷികുട്ടികൾക്ക് ഉപയോഗിക്കാൻ തരത്തിലുള്ള മേശയും കസേരയും നൽകി വരുന്നു.

തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വഴുതക്കാട് ഗവ VHSS ഡെഫ്‌ സ്കൂളിൽ അത്യാധുനിക സംവിധാനങ്ങളോടെ നവീകരണ പ്രവർത്തികൾ നടപ്പിലാക്കി. ആധുനിക ഓഡിയോളജി ഉപകരണങ്ങളോട് കൂടിയ ലാബ്, പ്രിന്റിംഗ് ലാബ്, ശീതീകരിച്ച ക്ലാസ്സ്‌റൂമുകൾ, കുട്ടികൾക്ക് പാർക്ക്‌ തുടങ്ങിയവയാണ് ഒരുക്കിയത് സർക്കാർ സ്കൂളുകളിൽ ആദ്യമായാണ് ഓഡിയോളജി ലാബ് ഒരുങ്ങുന്നത്.നഗരസഭ പരിധിയിൽ 5 ടേക്ക് എ ബ്രേക്ക് ആണ് ആരംഭിച്ചിട്ടുള്ളത് . പദ്ധതിയിൽ പബ്ലിക് ടോറ്റ്ലെറ്റ് റെസ്റ്റ് ഏരിയ കാഫെറ്റേരിയ എന്നിവയാണ് ഉള്ളത് . ഇതെല്ലാം തന്നെ ഭിന്നശേഷി സൗഹൃദപരമായിട്ടുള്ളതാണ്. മാനസികമായും ശാരീരികമായും വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും സമൂഹത്തിൽ അവരെ സാധാരണ ജീവിതം നയിക്കുന്നതിന് പ്രാപ്തരാക്കുന്നതിനും നഗരസഭ പ്രതിജ്ഞാബദ്ധമാണ്

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!