തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ടിക്കറ്റ് റെക്കോര്‍ഡ് വില്‍പ്പനയിലേക്ക്. ആരാണ് 25 കോടിയുടെ ഭാഗ്യവാന്‍ എന്നറിയാൻ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണുള്ളത്. നറുക്കെടുപ്പിന് ആറ് ദിവസം ബാക്കിനില്‍ക്കെ നിലവില്‍ അച്ചടിച്ച 70 ലക്ഷം ടിക്കറ്റുകളില്‍ വില്‍പ്പന 58 ലക്ഷത്തിലേക്ക് കടന്നിരിക്കുന്നു .
ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാടാണ് വില്‍പ്പനയില്‍ മുന്നില്‍. സബ് ഓഫീസുകളിലേതുള്‍പ്പെടെ 10 ലക്ഷത്തിലധികം ടിക്കറ്റ് ജില്ലയില്‍ നിന്ന് വിറ്റു. തിരുവനന്തപുരത്തും തൃശൂരും ടിക്കറ്റ് വില്‍പ്പന 7 ലക്ഷം കടന്നു. 9ന് മുന്നേ മുഴുവന്‍ ടിക്കറ്റും വിറ്റു തീരാനാണ് സാധ്യത.
25 കോടി രൂപ ഒന്നാം സമ്മാനം എന്നത് മാത്രമല്ല ‘ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ്. ഇതുകൂടാതെ മൂന്നാം സമ്മാനം ഓരോ പരമ്പരയിലും 50 ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും. അതിനിടെ വ്യാജ ലോട്ടറി സജീവമാകുന്നതിനെതിരെ വകുപ്പ് അവബോധപ്രചരണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പന.