പോത്തൻകോട് :മദ്യപിച്ച് അടിപിടിയുണ്ടാക്കിയ യുവാക്കളെ തടയാനെത്തിയ പോലീസിനെ ആക്രമിച്ചതിന് മൂന്നു പേർ പിടിയിൽ. വെമ്പായം സ്വദേശികളായ മുഹമ്മദ് ഹാജ(22), അൽ ഫഹദ് (21) മുഹമ്മദ് (21) എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെ വൈകിട്ട് പോത്തൻകോട് ജംഗ്ഷനിലെ ബാറിലായിരുന്നു സംഭവം. മദ്യപിക്കാനെത്തിയ ഇവർ ബില്ലിനെച്ചൊല്ലി ബാർ ജീവനക്കാരുമായി തർക്കമുണ്ടായി.തർക്കത്തിനിടെയുണ്ടായ അടിപിടിയിൽ ബാറിലെ ഗ്ലാസ് ഡോർ തകർന്നു.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോത്തൻകോട് സ്റ്റേഷനിലെ എസ് ഐയേയും പോലീസുകാരനെയും ഇവർ തെറിവിളിച്ച് അക്രമിക്കുകയായിരുന്നു.എസ് ഐ രാമചന്ദ്രൻ സി പി ഒ ബിനേഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്.ഇവർ കന്യാകുളങ്ങര ഗവ. ആശുപത്രിയിൽ ചികിത്സ തേടി.ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തപ്പോൾ ഇവർ ജീപ്പിൻ്റ പിൻഭാഗത്തെ ഗ്ലാസ് തകർത്തു.ഇതിനിടയിൽ അൽഫഹദിൻ്റെ ഇരു കൈകളും മുറിഞ്ഞു.അക്രമാസക്തരായ ഇവരെ കൂടുതൽ പോലീസെത്തിയാണ് കസ്റ്റഡിയിലെടുത്തത്.പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും