Wednesday, October 15, 2025
Online Vartha
HomeHealthഅമിതമായാൽ അപകടം!ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഇവയൊക്കെ

അമിതമായാൽ അപകടം!ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഇവയൊക്കെ

Online Vartha
Online Vartha

ക്യാന്‍സര്‍ സാധ്യതയെ കൂട്ടുന്ന പല ഘടകങ്ങളുമുണ്ട്. അനാരോഗ്യകരമായ ജീവിതശൈലി, മോശം ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ്മ, അമിത മദ്യപാനം തുടങ്ങിയവയൊക്കെ ക്യാൻസര്‍ സാധ്യതയെ കൂട്ടാം. ചില ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ക്യാൻസർ സാധ്യതയെ കൂട്ടിയേക്കാം. ക്യാന്‍സര്‍ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

അമിതമായി സംസ്‌കരിച്ച മാംസം

ബേക്കണ്‍, ഹോട്ട് ഡോഗ്സ്, സോസേജുകള്‍ പോലെയുള്ള അമിതമായി സംസ്‌കരിച്ച മാംസങ്ങളുടെ അമിത ഉപഭോഗം ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.

സോഡ

സോഡ പോലെ പഞ്ചസാര അടങ്ങിയ പാനീയങ്ങളും ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.

 

റെഡ് മീറ്റ്

ബീഫ്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റുകളുടെ അമിത ഉപഭോഗവും ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.

 

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും ചിലപ്പോള്‍ ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.

 

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍

അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. അതിനാല്‍ ഇവയുടെ ഉപയോഗവും പരിമിതപ്പെടുത്താം.

 

അമിതമായി വേവിച്ച മാംസം

അമിതമായി വേവിച്ച മാംസവും മറ്റും ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.

 

മദ്യം

അമിതമായി മദ്യപിക്കുന്നവരിലും ക്യാന്‍സര്‍ സാധ്യത കൂടുതലാണ്. അതിനാല്‍ മദ്യപാനവും ഒഴിവാക്കുക.

 

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!