Friday, January 3, 2025
Online Vartha
HomeTrivandrum Cityചേങ്കോട്ടുകോണം ഗവ എൽപി സ്‌കൂളിന് വർണ്ണക്കൂടാരം

ചേങ്കോട്ടുകോണം ഗവ എൽപി സ്‌കൂളിന് വർണ്ണക്കൂടാരം

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം : ചേങ്കോട്ടുകോണം ഗവ എൽപി സ്‌കൂളിൽ
പ്രീ പ്രൈമറി വർണ്ണക്കൂടാരത്തിന്റെ നിർമാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് വർണ്ണക്കൂടാരത്തിലൂടെ സർക്കാരിന്റെ ലക്ഷ്യമെന്ന് എംഎൽഎ പറഞ്ഞു.സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രീ -പ്രൈമറി വർണ്ണക്കൂടാരം നിർമിക്കുന്നത്.പ്രീ പ്രൈമറി രംഗത്ത് വിശാലവും ശിശു സൗഹൃദവും ശാസ്ത്രീയവുമായ പ്രവർത്തന ഇടങ്ങളാണ് സ്‌കൂളിൽ ഒരുക്കുന്നത്. നിർമാണയിടം, കളിയിടം, വർണ്ണയിടം, ഭാഷായിടം, വരയിടം, ഗണിതയിടം, ഹരിതയിടം, കരകൗശലയിടം തുടങ്ങി പരിശീലനങ്ങൾക്ക് പതിമൂന്ന് ഇടങ്ങൾ ഒരുക്കും.പിടിഎ പ്രസിഡന്റ് എ അഭിലാഷ് അധ്യക്ഷനായി.കണിയാപുരം ബിആർസി ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ഡോ ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, ബിആർസി ട്രെയിനർ ഷംന റാം,സിആർസി കോ ഓർഡിനേറ്റർ വിപി സുനിൽകുമാർ , ഹെഡ്മിസ്ട്രസ് ഡിവൈ ഹിൽഡ തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!