വെഞ്ഞാറമൂട് : കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടു. അഫാന്റെ വധശ്രമത്തിനിടയില്‍ പരിക്കുകളോടെ രക്ഷപ്പെട്ട ഷെമി 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ആശുപത്രി വിടുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയായി വെഞ്ഞാറമൂട്ടിൽ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ.
അഫാന്റെ കൊലപാതക പരമ്പരയെ കുറിച്ചുള്ള വിവരം വളരെ വൈകിയാണ് ഷെമിയെ ബന്ധുക്കള്‍ അറിയിച്ചത്. ഇതിന് പിന്നാലെ അഫാനെ കാണണമെന്ന് ഷെമി ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷെമിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അഫാനെ കാണിക്കാൻ പൊലീസും ബന്ധുക്കളും തയ്യാറായില്ല. ആശുപത്രി വിട്ട് മാതാവ് ബന്ധു വീട്ടിലേക്ക് മടങ്ങിയതായാണ് അറിയുന്നത്