പേജർ’ സ്ഫോടന പരമ്പര രാജ്യാന്തര മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ നിറയുകയാണ്. ലെബനനില്‍ ഹിസ്‌ബുല്ല ഉപയോഗിക്കുന്ന അനേകം പേജറുകള്‍ ഒരേസമയം പൊട്ടിത്തറിക്കുകയായിരുന്നു. സ്ഫോടനങ്ങളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ പരിക്കേറ്റത് രണ്ടായിരത്തിലേറെ പേര്‍ക്കാണ് എന്നാണ് റിപ്പോര്‍ട്ട്. എന്താണ് പേജര്‍ എന്ന ഉപകരണം എന്ന് വിശദമായി നോക്കാം. ലെബനനില്‍ നിഗൂഢ സ്ഫോടന പരമ്പരയിലേക്ക് നയിക്കുകയായിരുന്നു പേജർ എന്ന ചെറിയ ഉപകരണം. കൈവെള്ളയില്‍ ഒതുങ്ങുന്ന വലിപ്പം മാത്രമുള്ള കുഞ്ഞന്‍ കമ്മ്യൂണിക്കേഷന്‍ ഉപകരണമാണിത്. ചെറിയ മെസേജുകളും അലര്‍ട്ടുകളും സ്വീകരിക്കാനും അയക്കാനുമായി ഇത് ഉപയോഗിക്കുന്നു. ബേസ് സ്റ്റേഷനില്‍ നിന്നുള്ള റേഡിയോ ഫ്രീക്വന്‍സി വഴിയാണ് പേജറുകള്‍ പ്രവര്‍ത്തിക്കുന്നത്. വരുന്ന സന്ദേശങ്ങള്‍ തെളിയാന്‍ ചെറിയൊരു ഡിസ്‌പ്ലെ പേജറില്‍ കാണാം. പേജര്‍ എന്ന ഉപകരണത്തിന് ‘ബീപര്‍’ എന്നൊരു ഓമനപ്പേര് കൂടിയുണ്ട്. സന്ദേശം എത്തുമ്പോള്‍ നേരിയ ശബ്ദമോ ബീപ്പോ വൈബ്രേഷനോ ഉണ്ടാക്കുന്നതിനാലാണ് ഇങ്ങനെയൊരു പേര് പേജറിന് വീണത് എന്ന് അനുമാനിക്കാം.
ന്യൂമറിക് പേജര്‍, ആല്‍ഫാന്യൂമറിക് പേജര്‍ എന്നിങ്ങനെ രണ്ട് തരം ഉപകരണങ്ങളുണ്ട്. പേര് പോലെ തന്നെ ന്യൂമറിക് പേജര്‍ ഫോണ്‍ നമ്പറുകള്‍ പോലെ എന്തെങ്കിലും അക്കങ്ങള്‍ മാത്രമാണ് തെളിക്കുക. ഇതാണ് ഏറ്റവും പേജറിന്‍റെ ഏറ്റവും അടിസ്ഥാന രൂപം. ആല്‍ഫാന്യൂമറിക് ആവട്ടെ നമ്പറും അക്ഷരങ്ങളും സ്ക്രീനില്‍ കാട്ടും.