ഇന്ത്യയിലെ ഉപഭോക്തക്കൾക്കും വാട്സ്ആപ്പ് AI ചാറ്റ്ബോട്ടായ ലാമ ലഭ്യമായി തുടങ്ങി. വാട്സ്ആപ്പിൽ ഒരു നീല വളയമായാണ് ലാമ പ്രത്യക്ഷപ്പെടുക. കഴിഞ്ഞ വർഷം നവംബറിൽ, അമേരിക്കയിലെ നിരവധി വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മെറ്റ AI ചാറ്റ്ബോട്ടിലേക്ക് ആക്സസ് ലഭിച്ചിരുന്നു. മെറ്റാ വികസിപ്പിച്ചെടുത്ത നൂതന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയാണ് മെറ്റ എഐ. ഈ ഫീച്ചർ ലഭ്യമായ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ചാറ്റ്ബോട്ടിനോട് ചോദ്യം ചോദിക്കുന്നത് മുതൽ ചിറ്റ്- ചാറ്റ് വരെ നടത്താനാകും.2023-ലാണ് മെറ്റയുടെ ലാർജ് ലാംഗ്വേജ് മോഡലായ മെറ്റാ എഐ അവതരിപ്പിച്ചത്. എഐ പിന്തുണയിൽ പ്രവർത്തിക്കുന്ന ചാറ്റ് അസിസ്റ്റൻ്റായ മെറ്റാ എഐ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് വാട്സ്ആപ്പ് അറിയിച്ചിരുന്നു. ഇത് ആദ്യം ലഭിച്ചിരുന്നത് അമേരിക്കയിലെ ഉപഭോക്താക്കൾക്കായിരുന്നു. ഇതാണ് ഇപ്പോൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്കും ലഭ്യമായി തുടങ്ങിയിരിക്കുന്നത്.