Thursday, November 21, 2024
Online Vartha
HomeTrivandrum Cityതിരുവനന്തപുരത്ത് ഗതാഗത നിയമ ലംഘനങ്ങൾ അറിയിക്കാൻ വാട്സ്ആപ്പ് നമ്പർ ; നടപടി...

തിരുവനന്തപുരത്ത് ഗതാഗത നിയമ ലംഘനങ്ങൾ അറിയിക്കാൻ വാട്സ്ആപ്പ് നമ്പർ ; നടപടി ശകതമാക്കി പോലീസ്

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം : തിരുവനന്തപുരത്തെ രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. നമ്പർ പ്ലേറ്റ്, മഡ് ഗാർഡ്, സൈലൻസർ, ഇൻഡിക്കേറ്റർ തുടങ്ങിയവയിലെ മാറ്റങ്ങളോ അല്ലെങ്കിൽ ഇവ ഘടിപ്പിക്കാതെയുള്ള വാഹനങ്ങൾക്കെതിരെയാണ് നടപടി. ഇത്തരത്തിൽ സഞ്ചരിച്ച വാഹനമുടമകൾക്ക് എതിരെ ഒരു ദിവസത്തിൽ 20 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പിടിച്ചെടുത്ത വാഹനങ്ങൾ കോടതിയിൽ ഹാജരാക്കും. സ്പെഷ്യൽ ഡ്രൈവുകൾ വഴി നിയമനടപടികൾ ഊർജ്ജിതമാക്കുമെന്നാണ് സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാറും, ഡിസിപിമാരായ വിജയ് ഭരത് റെഡ്ഢി, സാഹിര്‍ എസ് എം എന്നിവര്‍ അറിയിച്ചത്

വാഹനങ്ങളിലെ രൂപമാറ്റം വരുത്തിയതോ നിയമലംഘനം നടത്തുന്നതോ ആയി ശ്രദ്ധയിൽപ്പെട്ടാൽ ‘ട്രാഫിക് ഐ’ (9497930055) എന്ന വാട്സ് ആപ്പ് നമ്പറില്‍ പൊതുജനങ്ങൾക്ക് അറിയിക്കാം.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!