നെടുമങ്ങാട് : ചന്തയിലെത്തിയ സ്ത്രീയുടെ സ്വർണ്ണവും പണവും അടങ്ങിയ പേഴ്സ് മോഷ്ടിച്ച സ്ത്രീ പിടിയിൽ.നെടുമങ്ങാട് വേട്ടപ്പള്ളി നഗറിലെ ശ്യാമളയെ ആണ് കാട്ടാക്കട അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് മോഷണം നടന്നത്.കിള്ളി സ്വദേശി യഹിയയുടെ പേഴ്സ് ആണ് മോഷ്ടിച്ചത്. ഇതിൽ 7000 രൂപ, സ്വർണ്ണമാല, ലോക്കറ്റ് , മോതിരം , എടിഎം കാർഡ് എന്നിവ ഉണ്ടായിരുന്നു. സാധനം വാങ്ങാൻ യഹിയയുടെ കൂടിയ ശ്യാമള കവറിൽ നിന്ന് പേഴ്സ് മോഷ്ടിക്കുകയായിരുന്നു.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായമായത്. ചോദ്യം ചെയ്യലിൽ ശ്യാമള സഹകരിക്കുന്നില്ലെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം. വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.