ആറ്റിങ്ങൽ : ചാത്തൻപാറ ഭാഗത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ വെച്ച് യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.
ആലംകോട് വില്ലേജിൽ തെഞ്ചേരിക്കോണം ഞാറവിള വീട്ടിൽ ഷാജഹാൻ മകൻ അസ്ഹറുദ്ദീൻ (19 ) ആണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. വൈകിട്ട് 7.30 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി യുവതിയെ പ്രതി പിന്തുടർന്ന് ആളൊഴിഞ്ഞ ഭാഗത്ത് ഉപദ്രവിക്കുകയായിരുന്നു.സംഭവശേഷം പ്രതി ഓടി രക്ഷപ്പെട്ടു.തുടർന്ന് സ്റ്റേഷനിൽ പരാതി നൽകുകയും തുടർന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു






