തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ കുളിക്കുക ആയിരുന്ന 21 കാരിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് പിടിയിൽ കൊല്ലം ആദിനച്ചല്ലൂർ അനീഷ് ഭവനിൽ അനീഷിനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ ആശുപത്രിയിൽ കിടക്കുന്ന രോഗിക്ക് കൂട്ടിയിരിക്കാൻ എത്തിയതാണ് യുവതി. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ഒന്നാം വാർഡിലായിരുന്നു സംഭവം. വാർഡിനോട് ചേർന്ന ശുചിമുറിയിൽ യുവതി കയറുന്നത് കണ്ട അനീഷ് തൊട്ടടുത്ത ശുചിമുറിയിൽ കയറി സ്വന്തം മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. മൊബൈൽ ഫോൺ ശ്രദ്ധയിൽ പെട്ടതോടെ യുവതി ബഹളം വച്ചു. ഇത് കേട്ട് ഇറങ്ങിയോടാൻ ശ്രമിച്ച അനീഷിനെ ജീവനക്കാരും കൂട്ടിരുപ്പുകാരും ചേർന്ന് പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിയുടെ ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തെന്ന് കണ്ടെത്തി. പ്രതിയെ പോലീസ് കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു