Monday, January 26, 2026
Online Vartha
HomeTrivandrum Cityയുവാവിന് ക്രൂരമർദ്ദനം; ക്വട്ടേഷൻ നൽകിയത് 17 കാരി , സംഭവം തിരുവനന്തപുരത്ത്

യുവാവിന് ക്രൂരമർദ്ദനം; ക്വട്ടേഷൻ നൽകിയത് 17 കാരി , സംഭവം തിരുവനന്തപുരത്ത്

Online Vartha
Online Vartha

തിരുവനന്തപുരം : തലസ്ഥാനത്ത് യുവാവിന് ക്രൂര മര്‍ദനം. 17കാരി നൽകിയ ക്വട്ടേഷൻ നൽകിയാണ് യുവാവിനെ മൂന്നംഗ സംഘം മര്‍ദിച്ചതെന്ന് പോലീസ്. . അഴീക്കോട് സ്വദേശി റഹീമിനാണ് മര്‍ദനമേറ്റത്. പെണ്‍കുട്ടിയെ റഹീം പിന്നാലെ നടന്ന് ശല്യപ്പെടുത്തിയതിനാണ് ക്വട്ടേഷഷൻ നൽകിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത് .പെണ്‍കുട്ടി നൽകിയ ക്വട്ടേഷൻ പ്രകാരം മൂന്നംഗ സംഘം റഹീമിനെ ജഡ്ജിക്കുന്നില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച നിലയിലാണ് റഹീമിനെ കണ്ടെത്തിയത്. തുടര്‍ന്ന് റഹീമിനെ ആശുപത്രിയിലാക്കുകയായിരുന്നു.റഹീമിന്‍റെപരാതിയിൽ പെണ്‍കുട്ടിയടക്കം നാലുപേരെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!