Thursday, March 13, 2025
Online Vartha
HomeInformationsയുവജന കമ്മീഷന്‍ യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുവജന കമ്മീഷന്‍ യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Online Vartha
Online Vartha
Online Vartha

സംസ്ഥാന യുവജന കമ്മീഷന്‍ പ്രഥമ യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ശാരീരിക – മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങള്‍ക്കാണ് യുവപ്രതിഭാ പുരസ്‌കാരം നല്‍കുന്നത്.

 

വൈകല്യത്തെ നീന്തി തോല്‍പിച്ച് ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ മുഹമ്മദ് ആസിം വെളിമണ്ണ, കാഴ്ച പരിമിതിയെ അതിജീവീച്ച് ശാസ്ത്രീയ സംഗീതത്തിലും ഉപകരണ സംഗീതത്തിലും മികവ് തെളിയിച്ച സിനിമാ പിന്നണി ഗായികയും ദേശീയ പുരസ്‌കാര ജേതാവുമായ ഫാത്തിമ അന്‍ഷി, ജനിതക ശാരീരിക അവസ്ഥയെ അതിജീവിച്ച് പഠനത്തില്‍ മുന്നേറി ഗ്ലാഡ് ബേക്ക്‌സ് എന്ന വ്യവസായ സംരംഭം തുടങ്ങിയ പാരാ അത്‌ലറ്റിക് സംസ്ഥാന മീറ്റിലെ മെഡല്‍ ജേതാവുമായ പ്രിയ മാത്യു എന്നിവര്‍ക്കാണ് പുരസ്‌കാരം.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!