കഴക്കൂട്ടം: കഴക്കൂട്ടത്ത് എം ടി എം എയുമായി രണ്ട് യുവാക്കൾ പിടിയിൽ.പേട്ട എസ്എൻ നഗർ തപസ്സിയിൽ എബിൻ (19) .മൂന്നാമനയ്ക്കൽ, ചീലോട്ടു വീട്ടിൽഅതുൻ (26) എന്നിവരെ കഴക്കൂട്ടം പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
ചൊവ്വ വൈകിട്ടോടെ ബാംഗ്ലൂരിൽ നിന്നും വാങ്ങിയ എംഡിഎംഎയുമായി കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിന് സമീപത്തെ ബസ്റ്റോപ്പിൽ വന്നിറങ്ങുമ്പോഴാണ് 20 ഗ്രാംഎംഡിഎംഎയുമായി എബിൻ ,അതുൻ എന്നിവരെ പോലീസ് പിടികൂടുന്നത്. കഴക്കൂട്ടം പോലീസ് കേസെടുത്തു.ബുധൻ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.