പോത്തൻകോട്: പോത്തൻകോട്-മംഗലപുരം റോഡ് താത്കാലികമായി നവീകരിക്കാനായി 35.68 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. പഴകുറ്റി-മംഗലപുരം റോഡിന്റെ മൂന്നാം റീച്ചായ പോത്തൻകോട് മുതൽ മംഗലപുരം വരെയുള്ള റോഡ് വികസനം അനന്തമായി നീളുന്നതുകൊണ്ടാണ് താത്കാലികമായി നവീകരിക്കുന്നത്. ഈ ഭാഗത്ത് റോഡിനുവേണ്ടി ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലാണ്. ജൂലായ് അവസാനത്തോടുകൂടി നഷ്ടപരിഹാരത്തുക എല്ലാവർക്കും ലഭ്യമാകുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.