Tuesday, December 10, 2024
Online Vartha
HomeSportsആധാർ ഫോട്ടോയോ ?പരമ്പരയ്ക്ക് മുന്നോടിയായുള്ള താരങ്ങളുടെ ഫോട്ടോഷൂട്ടിൻ്റെ ചിത്രങ്ങൾക്ക് ആരാധകരുടെ ട്രോൾ പെരുമഴ

ആധാർ ഫോട്ടോയോ ?പരമ്പരയ്ക്ക് മുന്നോടിയായുള്ള താരങ്ങളുടെ ഫോട്ടോഷൂട്ടിൻ്റെ ചിത്രങ്ങൾക്ക് ആരാധകരുടെ ട്രോൾ പെരുമഴ

Online Vartha
Online Vartha
Online Vartha

ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള ഇന്ത്യൻ താരങ്ങളുടെ ഫോട്ടോ ഷൂട്ടിന് ആരാധകരുടെ വക ട്രോള്‍. ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി താരങ്ങളുടെ ഫോട്ടോ ഷൂട്ടിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ആരാധകര്‍ പരിഹാസവുമായി എത്തിയത്. ഇന്ത്യൻ താരങ്ങളുടെ നില്‍പ്പ് കണ്ട് ഇതെന്താ ആധാര്‍ കാര്‍ഡിനുള്ള ഫോട്ടോ ഷൂട്ട് ആണോ എന്നാണ് ആരാധകരിപ്പോള്‍ ചോദിക്കുന്നത്.

മുമ്പ് പരമ്പരക്കെത്തുമ്പോള്‍ നടത്തുന്ന ഫോട്ടോ ഷൂട്ടുകളില്‍ താരങ്ങള്‍ വിവധ പോസുകളില്‍ നിന്നാണ് ചിത്രങ്ങള്‍ എടുത്തിരുന്നതെങ്കില്‍ ഇത്തവണ നേരെ ക്യാമറയിലേക്ക് നോക്കി അറ്റൻഷനായി നില്‍ക്കുന്ന താരങ്ങളെയാണ് ചിത്രങ്ങളില്‍ കാണാനാകുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെടുന്നത് വിരാട് കോലിയുടെ ചിത്രമാണ്. 2018-19 പരമ്പരയില്‍ ഫോട്ടോയിലും കിംഗായി നിന്ന കോലിയെ അല്ല പുതിയ ചിത്രങ്ങളില്‍ കാണുന്നതെന്നാണ് ആരാധകരുടെ വിമര്‍ശനം.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!