Thursday, December 26, 2024
Online Vartha
HomeMovies'ടില്ലു സ്ക്വയറിന് 'അനുപമ വാങ്ങുന്നത് റെക്കോർഡ് പ്രതിഫലം

‘ടില്ലു സ്ക്വയറിന് ‘അനുപമ വാങ്ങുന്നത് റെക്കോർഡ് പ്രതിഫലം

Online Vartha
Online Vartha
Online Vartha

അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ടില്ലു സ്‍ക്വയർ ഈ ചിത്രത്തിന് നടി വാങ്ങുന്നത് റെക്കോർഡ് പ്രതിഫലം. ട്രെയ്‌ലറിലെ നടിയുടെ ഗ്ലാമറസ് രംഗങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇപ്പോൾ നടി വാങ്ങുന്ന പ്രതിഫല റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.ഒരു സിനിമയ്ക്ക് തെലുങ്കില്‍ അനുപമയ്‍ക്ക് ലഭിക്കുന്നത് ഒരു കോടിയാണ്. എന്നാല്‍ ടില്ലു സ്‍ക്വയറിന് രണ്ട് കോടി ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

 

സിദ്ദുവിന്റെ ഡിജെ ടില്ലുവിന്റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രമാണ് ‘ടില്ലു സ്‍ക്വയര്‍’. ഒരു റൊമാന്റിക് ക്രൈം കോമഡി ചിത്രമായിരിക്കും ‘ടില്ലു സ്‍ക്വയര്‍’ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.മല്ലിക്ക് റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തമൻ എസ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനി മാസിന്റെയും ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. മാർച്ച് 29ന് ചിത്രം തിയേറ്ററുകളിൽ എത്തും.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!