തിരുവനന്തപുരം: ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതില്‍ മാറ്റം വരുത്തി ഗതാഗത കമീഷണറുടെ സര്‍ക്കുലര്‍ .റോഡ് അപകടങ്ങളില്‍ പൊലീസ്തയാറാക്കുന്നഎഫ്.ഐ.ആറിന്റ അടിസ്ഥാനത്തില്‍ മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പ് വാഹന ഉടമയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത്. സത്യം തെളിയിക്കാൻ വേണ്ട സമയം പോലും വാഹനം ഉടമകള്‍ക്ക് കൊടുക്കാറില്ലേ എന്ന് ഹൈകോടതി അടക്കം വിമർശനം ഉന്നയിച്ചിട്ടുണ്ട്. പല കേസുകളും കോടതിയില്‍ തള്ളി പോകാറുമുണ്ട്. ഈ സാഹചര്യത്തിലാണ് സ്വാഭാവിക നീതി ഉറപ്പാക്കാനാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതില്‍ മാറ്റം വരുത്തിയത്. ഇരുചക്ര വാഹനത്തിലെ ട്രിപ്പിള്‍ റൈഡിന് പിടിച്ചാല്‍ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. അപകടകരമായി വാഹനമോടിമോടിക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനം ഇടിച്ചിട്ട് മുങ്ങൽ എന്നീ കുറ്റകൃത്യങ്ങൾക്കും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കി. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച് മൂന്ന് തവണ പിടിച്ചാലും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.