തിരുവനന്തപുരം : രാജ്യത്തിന്റെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നൽകുന്ന ‘നാഷണൽ പ്രൈഡ് ആൻഡ് എക്സലൻസ് അവാർഡ് 2026’ന് തിരുവനന്തപുരം സ്വദേശി അമൽ എ.എസ് അർഹനായി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്രേതായുഗ് ഫൗണ്ടേഷനാണ് ഈ പുരസ്കാരം നൽകി ആദരിച്ചത്. തിരുവനന്തപുരം പോത്തൻകോട് സ്വദേശികളായ സന്ധ്യയുടെയും അനിലിന്റെയും മകനായ അമൽ, ‘പ്രോആക്റ്റീവ് സൈക്കോളജിക്കൽ ഡിഫൻസ്’ എന്ന മേഖലയിൽ നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരം.
2024-ൽ വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ അമലിനെ തേടിയെത്തുന്ന മറ്റൊരു വലിയ ദേശീയ അംഗീകാരമാണിത്.






