Friday, December 27, 2024
Online Vartha
HomeTrivandrum Cityകാര്യവട്ടം കാമ്പസിലെ വാട്ടര്‍ ടാങ്കിലെ അസ്ഥികൂടം ഡി.എൻ.എ നോക്കിയാലെ മകന്റേതെന്ന് പറയാൻ കഴിയു അവിനാശ് ആനന്ദിന്റെ...

കാര്യവട്ടം കാമ്പസിലെ വാട്ടര്‍ ടാങ്കിലെ അസ്ഥികൂടം ഡി.എൻ.എ നോക്കിയാലെ മകന്റേതെന്ന് പറയാൻ കഴിയു അവിനാശ് ആനന്ദിന്റെ അച്ഛൻ ആനന്ദ് കൃഷ്ണൻ.

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം : തന്റെ മകന്റെ ഐ.ടി കാർഡ് മാത്രമാണ് ലഭിച്ചതെന്നും ഡി.എൻ.എ നോക്കിയാലെ ലഭിച്ച അസ്ഥികൂടം മകന്റേത് ആണോ
എന്ന് പറയാൻ കഴിയുള്ളുവെന്ന് അവിനാശ് ആനന്ദിന്റെ അച്ഛൻ ആനന്ദ് കൃഷ്ണൻ. കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലെ വാട്ടർ ടാങ്കിൽ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിലാണ് ആനന്ദ് കൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.അസ്ഥികൂടം കണ്ടെത്തിയതിന് സമീപത്തുനിന്ന് ലഭിച്ച ലൈസൻസ് അവിനാശ് ആനന്ദിന്റേതാണ്. ആ യുവാവിന്റെ അച്ഛനാണ് ആനന്ദ് കൃഷ്ണൻ.അസ്ഥികൂടത്തിന്റെ സമീപത്തുനിന്ന് കണ്ടെത്തിയ ഡ്രൈവിങ് ലൈസൻസിലെ യുവാവിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ലൈസൻസിന്റെ ഉടമയായ അവിനാശ് ആനന്ദിന്റെ അച്ഛനിൽ നിന്ന് പൊലീസ് വിവരങ്ങൾ അന്വേഷിച്ചു. കഴക്കൂട്ടം അസിസ്റ്റന്റ് കമീഷണർ ഓഫീസിൽ വിളിച്ചുവരുത്തിയാണ് പൊലീസ് വിവരങ്ങൾ എടുത്തത്.അവിനാഷിന്റെ മാതാപിതാക്കളും സഹോദരനും ചെന്നൈയിലാണ്.

വര്‍ഷങ്ങളായി ഇവര്‍ക്ക് നാടുമായി ബന്ധമില്ല. ഐ.ടി മേഖലയില്‍ ജോലി ചെയ്തിരുന്ന അവിനാഷ് 2017 ലാണ് അവസാനമായി നാട്ടിലെത്തിയതെന്നും ഇതിനുശേഷം തങ്ങള്‍ക്ക് ഇയാളെക്കുറിച്ച് ഒരു വിവരവുമില്ലെന്നും പോലീസിനോട് പറഞ്ഞിരുന്നു.കണ്ണൂര്‍ തലശേരി ശ്രീവിലാസില്‍ അവിനാഷ് ആനന്ദ് എന്നാണ് സ്ഥലത്തുനിന്ന് കണ്ടെത്തിയ ഡ്രൈവിംഗ് ലൈസന്‍സില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അസ്ഥികൂടത്തില്‍നിന്ന് പാന്റ്‌സും ഷര്‍ട്ടുമായിരുന്ന് വേഷമെന്ന് സ്ഥിരീകരിച്ചു. ടാങ്കില്‍ തൂങ്ങിമരിച്ചതാകാമെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കിയിരുന്നു. കുരുക്കിട്ട ഒരു കയര്‍ സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയതാണ് സംശയത്തിന് കാരണം. വാട്ടര്‍ ടാങ്കില്‍ നിന്ന് ബാഗ്, തൊപ്പി, കണ്ണട, ടൈ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

മരിച്ചത് ഐ.ടി പ്രൊഫഷണലാകാമെന്ന സംശയമുണ്ട്. കാര്യവട്ടം കാമ്പസിലെ സുവോളജി ഡിപ്പാർട്ട്മെൻറിന് സമീപത്തെ ഭൂമി വർഷങ്ങള്‍ക്ക് മുമ്പ് വാട്ടർ അതോററ്റിക്ക് ടാങ്ക് നിർമിക്കാനായി സർവകലാശാല പാട്ടത്തിന് നൽകിയിരുന്നു. ദേശീയ പാതക്ക് സമീപമുള്ള ഈ ഭൂമിയിൽ നിർമിച്ച ടാങ്കിൽ നിലവിൽ പമ്പിങ് നടക്കുന്നില്ല. മണ്‍വിളയിൽ മറ്റൊരു ടാങ്ക് നിർമിച്ചതിനാൽ 20 വർഷമായി ഈ ടാങ്ക് ഉപയോഗിക്കുന്നില്ല.ഈ ടാങ്കിനുള്ളിൽ എങ്ങനെ ഒരു മൃതദേഹമെത്തിയെന്നാണ് അന്വേഷിക്കുന്നത്. ആത്മഹത്യയാണോ കൊലപാതമാണോയെന്നാണ് കണ്ടെത്തേണ്ടത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!