Friday, April 17, 2026
Online Vartha
HomeTrivandrum Cityശ്രീകാര്യത്ത് ഭിന്ന ശേഷിക്കാരന് വെട്ടേറ്റു യുവാവ് അറസ്റ്റിൽ.

ശ്രീകാര്യത്ത് ഭിന്ന ശേഷിക്കാരന് വെട്ടേറ്റു യുവാവ് അറസ്റ്റിൽ.

Online Vartha
Online Vartha

ശ്രീകാര്യം: വാക്കുതർക്കത്തെ തുടർന്ന് ദിന്നശേഷിക്കാരന് വെട്ടേറ്റ സംഭവത്തിൽ യുവാവ് അറസ്റ്റിൽ.ശ്രീകാര്യം ചെല്ലമംഗലം കുന്നത്ത് വിളാകത്ത് വീട്ടിൽ സുനിൽ(47) ആണ് അറസ്റ്റിലായത്.ചെക്കാലമുക്ക് പെട്രോൾ പമ്പിന് സമീപം ചൊവ്വാഴ്ച രാത്രി 7.30 ഓടെ വികാസ് നഗർ അനിൽകുമാർ (45) വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.റോഡ് വശത്തെ കട തിണ്ണയിലായിരുന്നു കിടന്നിരുന്നത്.ഇത് വഴി ബൈക്കിൽ വന്ന സുനിലുമായി അനിൽകുമാർ വഴക്ക് ഉണ്ടാക്കുകയും തിരികെ മാരകായുധങ്ങളുമായി എത്തി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ശ്രീകാര്യം പോലീസ് എത്തിയാണ് അനിൽകുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!