കാര്യവട്ടം: കാര്യവട്ടത്തെ എൽ,എൻ,സി,പി ഹോസ്റ്റൽ മുറിയിൽ കയറി കായിക താരങ്ങളുടെ സ്പോർട്സ് ഉപകരണങ്ങളും, സ്പോർട്സ് ഷുകളും, സ്വർണ്ണ മോതിരവും മോഷ്ടിച്ച പ്രതി പിടിയിൽ . കർണാടക തുങ്കൂർ സ്വദേശി ദുർഗേഷിനെ (20) ആണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് ഇയാൾ മോഷണം നടത്തിയത്. തുടർന്ന് ബംഗളുരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പോലീസിൻ്റെ വലയിലാവുന്നത് .പ്രതിയിൽ നിന്നും സ്പോർട്സ്കിറ്റുകൾ ജഴ്സികൾ ബാഗുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്.