ആറ്റിങ്ങൽ: പതിവ് പ്രചരണ രീതികളിൽ നിന്ന് വ്യത്യസ്ത അനുഭവമായി മാറി ആറ്റിങ്ങലിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയുടെ വ്യാഴാഴ്ചത്തെ പ്രചരണം.സ്വന്തം നാടായ പെരുംകുഴിയിലാണ് ‘ജോയി ടൈം’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. രാവിലെ ചായക്കടയിൽ പ്രദേശവാസികളോട് സൗഹൃദം പങ്കുവെച്ചു കൊണ്ടായിരുന്നു ജോയി ടൈം .വോട്ട് ചോദിക്കൽ അല്ല മറിച്ച് ജനങ്ങളുടെ വികാരം മനസ്സിലാക്കുകയായിരുന്നു ജോയി ടൈമിന്റെ ലക്ഷ്യം.അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയെ കിട്ടിയതോടെ നാട്ടുകാരും ആവേശത്തോടെ പരിപാടിയിൽ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് വിശേഷങ്ങൾ കേൾക്കുന്നതിന് ഒപ്പം പ്രചരണ പരിപാടികക്ക് നിർദ്ദേശങ്ങൾ നൽകാനും ജോയ് ടൈമിൽ പങ്കെടുത്തവർ മടിച്ചില്ല.തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിൽ കുറച്ചു സമയം ഔപചാരിതകളില്ലാതെ ചെലവഴിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് വി ജോയിയും പ്രതികരിച്ചു. വെള്ളിയാഴ്ച ചിറയിൻകീഴ് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാനാർഥി സന്ദർശനം തുടരും.