തിരുവനന്തപുരം: ട്രെയിനുകൾ വഴി തിരിച്ചുവിടും.എംജിആർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (ഏപ്രിൽ 2) നാല് ട്രെയിനുകളാണ് വഴി തിരിച്ചുവിടുന്നത്.ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തിരുവള്ളൂരിലായിരിക്കും യാത്ര അവസാനിപ്പിക്കുന്നത്…….
വഴിതിരിച്ച് വിടുന്ന ട്രെയിനുകൾ
1. ആലപ്പുഴ-ധൻബാദ് എക്സ്പ്രസ്(13352) ചെന്നൈ സെൻട്രലിൽ ഇന്ന് സ്റ്റോപ്പ് ഉണ്ടാകില്ല പകരം പേരാമ്പൂരിൽ നിന്ന് വഴിതിരിച്ചുവിടും.
2. കൊച്ചുവേളി-ഗോരഖ്പൂർ രപ്തിസാഗർ എക്‌സ്പ്രസ്(12512) ചെന്നൈ സെൻട്രലിൽ ഇന്ന് സ്റ്റോപ്പ് ഉണ്ടാകില്ല പകരം പേരാമ്പൂരിൽ നിന്ന് വഴിതിരിച്ചുവിടും.
3. ഇന്നലെ (ഏപ്രിൽ 1) ഇൻഡോറിൽ നിന്ന് പുറപ്പെട്ട ഇൻഡോർ ജംഗ്ഷൻ – കൊച്ചുവേളി അഹല്യ നഗരി എക്‌സ്പ്രസ് (22645) പേരായ്പൂരിൽ നിന്ന് വഴിതിരിച്ചുവിടും.
4. ഇന്നലെ ധൻബാദിൽ നിന്ന് പുറപ്പെട്ട ധൻബാദ്-ആലപ്പുഴ എക്‌സ്പ്രസ് (13351) പേരാമ്പൂരിൽ നിന്ന് വഴിതിരിച്ചുവിടും.