2020 ൽ ആണ് ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ മാഗ്നൈറ്റിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. നിലവിൽ, ജാപ്പനീസ് ബ്രാൻഡിൻ്റെ ഇന്ത്യയിലെ പോർട്ട്‌ഫോളിയോയിലെ ഏക ഉൽപ്പന്നമാണിത്. നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിൽ പ്രതീക്ഷിക്കുന്ന മികച്ച മാറ്റങ്ങളെ കുറിച്ച് അറിയാം .
നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് നിലവിലെ പതിപ്പിൽ നഷ്‌ടമായ നിരവധി പുതിയ ഫീച്ചറുകളുമായി വന്നേക്കാൻ സാധ്യതയുണ്ട്. ടോപ്പ്-എൻഡ് വേരിയൻ്റുകളിൽ സ്റ്റാൻഡേർഡായി സിംഗിൾ-പേൻ ഇലക്ട്രിക് സൺറൂഫും വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും ഫീച്ചർ ചെയ്യാൻ സാധ്യതയുണ്ട്.
1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 20 കിമി മൈലേജ് നൽകുമ്പോൾ ടർബോചാർജ്ഡ് യൂണിറ്റ് 17.4 കിമി നൽകുന്നു. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ എന്നിങ്ങനെ ഒന്നിലധികം സുരക്ഷാ ഫീച്ചറുകളാൽ നിറഞ്ഞതാണ് എസ്‌യുവിയുടെ ഇപ്പോഴത്തെ പതിപ്പ്.