Friday, July 11, 2025
Online Vartha
HomeUncategorizedഓരോ ഘട്ടത്തിനു ശേഷവും വാർത്താസമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് വിവരങ്ങൾ പുറത്തുവിടണം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രസ്...

ഓരോ ഘട്ടത്തിനു ശേഷവും വാർത്താസമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് വിവരങ്ങൾ പുറത്തുവിടണം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ.

Online Vartha

ഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ. തെരഞ്ഞെടുപ്പിൻ്റെ മൂന്ന് ഘട്ടങ്ങൾ അവസാനിച്ചെങ്കിലും കമ്മീഷൻ ഇതുവരെ ഒരു വാർത്താസമ്മേളനം പോലും നടത്താത്ത സാഹചര്യത്തിലാണ് കത്തയച്ചത്. ഓരോ ഘട്ടത്തിനു ശേഷവും വാർത്താസമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് വിവരങ്ങൾ പുറത്തുവിടണം എന്നാണ് കത്തിലെ ആവശ്യം.

തെരഞ്ഞെടുപ്പിൻ്റെ മൂന്ന് ഘട്ടങ്ങൾ അവസാനിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ ഒരു വാർത്താസമ്മേളനം പോലും നടത്തിയിട്ടില്ല. ഓരോ ഘട്ടവും അവസാനിക്കുമ്പോൾ വാർത്താസമ്മേളനം വിളിക്കണം. പിറ്റേന്ന് പൂർണമായ വിവരങ്ങൾ പുറത്തുവിടണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഇന്ത്യ വിമൻ പ്രസ് കോർപ്, പ്രസ് അസോസിയേഷൻ, ഫോറിൻ കറസ്പോണ്ടെൻ്റ്സ് ക്ലബ്, ഡൽഹി യൂണിയൻ ഓഫ് ജേണലിസ്റ്റ്സ് എന്നീ സംഘടനകളുടെ അധ്യക്ഷന്മാർ ഒപ്പിട്ട കത്തിൽ ആവശ്യപ്പെടുന്നു.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!