Thursday, July 31, 2025
Online Vartha
HomeTrivandrum Cityആമഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയെ കാണാതായി

ആമഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയെ കാണാതായി

Online Vartha

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയെ കാണാതായി.റെയിൽവേയുടെ താൽക്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശിയായ ജോയ് (42) ആണ് കാണാതായത്. തോട്ടിലെ വെള്ളം ഒഴുക്കിൽ പെട്ടെന്നാണ് കാണാതായതെന്നാണ് സംശയം .സംഭവസ്ഥലത്ത് ഫയർഫോഴ്സ് എത്തി രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.തിരുവനന്തപുരത്തെ റെയിൽവേ സ്റ്റേഷന് സമീപത്താണ് തോട് ഒഴുകുന്നത്. റെയിൽവേയുടെ നിർദേശാനുസരണമാണ് തോട് വൃത്തിയാക്കൽ നടന്നത്. റെയിൽവേ ലൈൻ ക്രോസ് ചെയ്ത് പോകുന്ന ഭാഗമാണിത്. റെയിൽവെ ലൈനിന് അടിയിൽ കൂടി പോകുന്ന തോടിന്റെ ഭാഗം പുറത്ത് കാണുന്ന വീതിയില്ല. ടണലിന്റെ രൂപത്തിലാണ് തുടർന്നുളള ഭാഗങ്ങളെന്നാണ് വിവരം. ഇവിടെ വൃത്തിയാക്കാൻ നാല് പേരാണ് ഉണ്ടായിരുന്നത്. രാവിലെ മുതൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. തോട്ടിൽ ധാരാളം മാലിന്യങ്ങൾ കൂമ്പാരംകെട്ടി കിടക്കുകയാണ്

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!