Friday, October 18, 2024
Online Vartha
HomeTrivandrum Cityഓടയിൽ കക്കൂസ് മാലിന്യം തള്ളിയെന്ന പരാതിയെത്തി; രാമചന്ദ്രൻ ടെക്സ്റ്റൈൽസിനെതിരെ നടപടിയുമായി തിരുവനന്തപുരം കോർപ്പറേഷൻ

ഓടയിൽ കക്കൂസ് മാലിന്യം തള്ളിയെന്ന പരാതിയെത്തി; രാമചന്ദ്രൻ ടെക്സ്റ്റൈൽസിനെതിരെ നടപടിയുമായി തിരുവനന്തപുരം കോർപ്പറേഷൻ

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: ഓടയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നെന്ന വാട്സാപ്പ് പരാതിയിൽ നടപടി തുടങ്ങിയെന്ന് തിരിവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ ആര്യാ രാജേന്ദ്രൻ. ഹെൽത്ത് സ്ക്വാഡിന്റെ പരിശോധനയിൽ അട്ടക്കുളങ്ങരയിൽ പ്രവര്‍ത്തിക്കുന്ന രാമചന്ദ്രൻ ടെക്സ്റ്റൈൽസിൽ നിന്ന് കക്കൂസ് മാലിന്യം കെആര്‍എഫ്ബിയുടെ ഓടയിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കര്‍ശനമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ടെന്നും ഫേസ്ബുക്കിൽ ആര്യാ രാജേന്ദ്രൻ കുറിച്ചു

കുറിപ്പിങ്ങനെ…

അട്ടകുളങ്ങരയിൽ പ്രവർത്തിക്കുന്ന രാമചന്ദ്രൻ ടെക്സ്റ്റെയിൽസിലെ കക്കൂസ് മാലിന്യം കെആര്‍എഫ്ബിയുടെ ഓടയിലേക്ക് ഒഴുക്കുന്നതായി വാട്സ്ആപ്പിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നൈറ്റ് സ്‌ക്വാഡിനെ പരിശോധനയ്ക്കായി നിയോഗിച്ചു. സ്‌ക്വാഡിന്റെ പരിശോധയിൽ പരാതി വസ്തുതയാണെന്ന് കണ്ടെത്തി. കർശനമായ നടപടി ഇക്കാര്യത്തിൽ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കക്കൂസ് മാലിന്യമടക്കം പൊതുവിടത്തിൽ ഒഴുക്കുന്നവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് ബഹു. തദ്ദേശ വകുപ്പ് മന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അത് സംബന്ധിച്ച് നിയമപരമായ എല്ലാ നടപടികളും വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കും.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!