Tuesday, July 1, 2025
Online Vartha
HomeKeralaഅർജുനായുള്ള തിരച്ചിൽ എട്ടാം ദിനം;തിരച്ചിൽ പുഴയിലേക്ക്

അർജുനായുള്ള തിരച്ചിൽ എട്ടാം ദിനം;തിരച്ചിൽ പുഴയിലേക്ക്

Online Vartha

അർജുനായുള്ള തെരച്ചിൽ എട്ടാം ദിവസത്തിലേക്ക്. കരയിൽ സിഗ്നൽ ലഭിച്ചയിടങ്ങളിൽ ലോറി കണ്ടെത്താൻ ആകാത്തതോടെ ഗംഗാവലി പുഴയിലായിരിക്കും ഇന്നത്തെ തെരച്ചിൽ. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിൽ പുഴയിൽ 40 മീറ്റർ മാറി സിഗ്നൽ കണ്ടെത്തിയിരുന്നു. ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗം​ഗം​ഗാവലി നദിയിലേക്ക് പതിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് സൈന്യം.

നാവികസേനയ്ക്കും എൻഡിആർഎഫിനും ഒപ്പം കരസേനയും പുഴയിലെ പരിശോധനയിൽ ചേരും. ഡ്രഡ്ജർ ഉൾപ്പെടെയുള്ള കൂടുതൽ സംവിധാനങ്ങൾ ഒരുക്കിയാകും രക്ഷാപ്രവർത്തനം. നാവികസേനയുടെ കൂടുതൽ മുങ്ങൽ വിദഗ്ദരും ദൗത്യത്തിൽ പങ്കാളിയാകും. അതേസമയം സമാന്തരമായി പുഴയോരത്ത് മണ്ണ് നീക്കം ചെയ്‌തും പരിശോധന തുടരും. നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നദിക്കരയിലെ സിഗ്നൽ കിട്ടിയ പ്രദേശം മാർക്ക് ചെയ്താണ് നിലവിൽ സംഘം പരിശോധന നടത്തുന്നത്.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!