Friday, November 22, 2024
Online Vartha
HomeHealthസ്ഥിരമായി പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ; പണി കിട്ടുന്നത് കുപ്പിയിൽ നിന്ന്

സ്ഥിരമായി പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ; പണി കിട്ടുന്നത് കുപ്പിയിൽ നിന്ന്

Online Vartha
Online Vartha
Online Vartha

 

പല ആവശ്യങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ പെട്ടെന്ന് വെള്ളം കുടിക്കുവാൻ തോന്നിയാൽ ചിലപ്പോൾ കടകളിൽനിന്ന് കുപ്പിവെള്ളം വാങ്ങി കുടിക്കാറുണ്ട്.എന്നാൽ പിന്നീട് കുപ്പി ഉപേക്ഷിക്കാതെ വെള്ളം നിറച്ചു കുടിക്കുന്നവരാണ് നമ്മളിൽ പലരും. എങ്കിലിതാ പുതിയ പഠനങ്ങള്‍ പറയുന്നത് കേള്‍ക്കൂ… ഇത് നമ്മുടെ ശരീരത്തിന് വലിയ അപകടം ഉണ്ടാക്കും. ഇത്തരത്തില്‍ വെള്ളം കുടിക്കുന്നതു മൂലം മൈക്രോപ്ലാസ്റ്റിക്കുകള്‍ രക്തപ്രവാഹത്തിലെത്തി രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓസ്ട്രിയ ഡാന്യൂബ് പ്രൈവറ്റ് യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇത്തരത്തിലൊരു പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

 

പ്ലാസ്റ്റിക്ക് കുപ്പികളിലുള്ള പാനീയങ്ങള്‍ കുടിക്കുന്നവരുടെ ഉള്ളില്‍ ആഴ്ചയില്‍ അഞ്ച് ഗ്രാം മൈക്രോപ്ലാസ്റ്റിക്കുകള്‍ പോകുന്നതായാണ് കണക്കുകള്‍. ഇത്തരത്തിലുള്ളവര്‍ക്ക് ഹൃദ്രോഗം, ഹോര്‍മോണല്‍ അസന്തുലനം, അര്‍ബുദ സാധ്യത തുടങ്ങിയവ കണ്ടു വരുന്നു.ഓസ്ട്രിയ ഡാന്യൂബ് പ്രൈവറ്റ് യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്. പൈപ്പ് വെള്ളം തിളപ്പിക്കുന്നതിലൂടെയും ഫില്‍റ്റര്‍ ചെയ്യുന്നതിലൂടെയും മൈക്രോപ്ലാസ്റ്റിക്കിന്റെയും നാനോപ്ലാസ്റ്റിക്കിന്റെയും സാന്നിധ്യം കുറയ്ക്കാന്‍ സാധിക്കുമെന്നും ഇവര്‍ നടത്തിയ പഠനത്തിന്റെ ഭാഗമായുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!