തിരുവനന്തപുരം: പഠനത്തോടോപ്പം സ്റ്റൈഫന്റ്, പഠനം കഴിഞ്ഞാല്‍ ഉടന്‍ ജോലി, ശാസ്ത്രീയമായ രീതിയില്‍ ആയൂര്‍വേദ ചികിത്സാമുറകളുടെ പരിശീലനം. മിടുക്കരായവര്‍ക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ നേടാന്‍ അവസരം. ഇതൊക്കെയാണ് ശാന്തിഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍സ് നടത്തുന്ന ആറുമാസം/ ഒരു വര്‍ഷം കോഴ്സുകളുടെ പ്രത്യേകത.
ആയുർവേദത്തിന്റെ അടിസ്ഥാന തത്വങ്ങള്‍, പഞ്ചകർമ്മ ചികിത്സ, ഔഷധ നിർമ്മാണ രീതികൾ,മർമ്മ പോയിൻ്റുകൾ, നാഡീ പരിശോധന തുടങ്ങിയ വിവിധ വിഷയങ്ങള്‍ സിലബസിലുണ്ട്. പ്രാക്ടിക്കൽ സെഷനുകളിൽ കേരള സ്പെഷ്യാലിറ്റി മസാജുകളും അഭ്യഗം, ശിരോധാര, പിഴിച്ചില്‍ തുടങ്ങി ഇതര ആയുർവേദ ചികിത്സാവിധികളും ഉൾപ്പെടുന്നു. അപേക്ഷാ ഫോം ഗൂഗിള്‍ ലിങ്കില്‍ ചേര്‍ത്തിട്ടുണ്ട്. നവംബര്‍ 14 ന് വൈകിട്ട് 4 മണി വരെ പ്രവേശനത്തിന് അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്.
ആറുമാസം കാലയളവുളള കോഴ്സില്‍ മൂന്നുമാസം ക്ലാസ് റൂം പരിശീലനവും മൂന്നുമാസം ശാന്തിഗിരിയുടെ ആയൂര്‍വേദ പഞ്ചകര്‍മ്മ കേന്ദ്രങ്ങളില്‍ പ്രായോഗിക പരിശീലനവും നല്‍കും. ഒരു വര്‍ഷത്തെ കോഴ്സിന് ആറുമാസം തിയറിയും ആറുമാസം പ്രാക്ടിക്കലുമാണ്. പ്രായോഗിക പരിശീലനകാലയളവില്‍ ഭക്ഷണ താമസസൌകര്യങ്ങള്‍ക്കൊപ്പം 3000/-രൂപ പ്രതിമാസം സ്റ്റൈപൻ്റായി ലഭിക്കും എന്നതാണ് ശാന്തിഗിരിയുടെ ആയൂര്‍വേദ പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ് കോഴ്സിന്റെ പ്രത്യേകത. പ്രവേശനത്തിന് 18 വയസ്സ് മുതല്‍ 40 വയസ്സ് വരെയാണ് പ്രായപരിധി. എന്നാല്‍ നിര്‍ദ്ദിഷ്ട വിദ്യാഭ്യാസയോഗ്യത ഉണ്ടായിരിക്കണം. ആറുമാസം കോഴ്സിന് പത്താംക്ലാസാണ് പ്രവേശന യോഗ്യത. ഒരു വര്‍ഷത്തേതിന് പ്ലസ്ടുവും. ഒരു വര്‍ഷത്തെ കോഴ്സ് പഠിക്കുന്നവര്‍ക്കാണ് വിദേശജോലിക്കുളള സാദ്ധ്യതകള്‍ കൂടുതല്‍. ആറുമാസത്തെ കോഴ്സിന് 25,000 രൂപയും ജി.എസ്.ടിയും. ഒരു വര്‍ഷത്തെ കോഴ്സിന് 30,000 രൂപയും ജി.എസ്.ടിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് 94953 34734, 9496153142 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.