പോത്തന്‍കോട് :ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിലെ പതിനാറാം ബാച്ച് ബി.എസ്.എം.എസ് വിദ്യാര്‍ത്ഥികളുടെ ബിരുദദാനചടങ്ങ് നവംബര്‍ 4 തിങ്കളാഴ്ച നടക്കും. ശാന്തിഗിരി ഫെസ്റ്റിന്റെ പ്രധാനവേദിയില്‍ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം വൈകിട്ട് 5 മണിക്ക് സംസ്ഥാന കൃഷിമന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ചടങ്ങില്‍ വിശിഷ്ടാതിഥിയാകും. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഡി.കെ.സൌന്ദരരാജന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍കുമാര്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ആര്‍.സഹീറത്ത് ബീവി, ഗ്രാമപഞ്ചായത്തംഗം കോലിയക്കോട് മഹീന്ദ്രന്‍, ആയൂര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.ശ്രീകുമാര്‍. റ്റി.ഡി, ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടര്‍ ഡോ.കെ.എസ്. പ്രീയ, പൂജപ്പുര സിദ്ധ പ്രാദേശിക ഗവേഷണകേന്ദ്രം റിസര്‍ച്ച് ഓഫീസര്‍ ഡോ.എസ്. നടരാജന്‍, ശാന്തിഗിരി ആശ്രമം കമ്മ്യൂണിക്കേഷന്‍സ് വിഭാഗം അഡ്വൈസര്‍ സബീര്‍ തിരുമല, ബിജെപി ജില്ലാ ട്രഷറര്‍ എം.ബാലമുരളി, പൂലന്തറ.കെ. കിരണ്‍ദാസ്,വൈസ് പ്രിന്‍സിപ്പാള്‍ ഡോ.പി.ഹരിഹരന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബി. രാജ്‌കുമാര്‍,സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റ് ഡോ.എ.സ്മിത, അലുമ്നി അസോസിയേഷൻ സെക്രട്ടറി ഡോ.അനുപമ.കെ.ജെ, ഡോ.ജി. മോഹനാംബിഗൈ, ഡോ.ജെ.നിനപ്രിയ, പ്രൊഫ.ഷീജ.എൻ, ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറല്‍ ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പ്രമോദ്.എം.പി, അദ്ധ്യപക രക്ഷകർതൃസമിതി പ്രസിഡൻ്റ് ഹൻസ്‌രാജ്.ജി.ആർ, പതിനാറാം ബി.എസ്.എം.എച്ച് ബാച്ച് പ്രതിനിധി ഡോ.അനഘ.കെ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ബിരുദചടങ്ങിന് ശേഷം രാത്രി 8.30 ന് വിധുമോഹൻ മ്യൂസിക്കൽ ബാൻഡും നീലപ്പട ചെണ്ടമേളം സംഘവും ചേർന്ന് അവതരിപ്പിക്കുന്ന ‘സെരനേട്’ എന്ന പരിപാടി ഉണ്ടാകും.