വർക്കല: ഗൂഗിളിൽ മാപ്പ് നോക്കി വന്ന കാർ വർക്കല ക്ഷേത്രം റോഡിലെ പടിക്കെട്ടിലേക്ക് ഇടിച്ചിറങ്ങി അപകടം.ആർക്കും പരുക്കില്ല. ക്ഷേത്രം റോഡിൽ അഴകത്ത് വളവു കഴിഞ്ഞുള്ള ഭാഗത്തു കഴിഞ്ഞദിവസം വൈകിട്ട് 3.30 നാണ് അപടം ഉണ്ടായത്.മാപ്പ് നോക്കി വഴി തെറ്റിയെന്നാണ് യാത്രക്കാർ പറയുന്നത്. പിന്നീട് റിക്കവറി വാൻ ഉപയോഗിച്ചു കാർ നീക്കി.