കഴക്കൂട്ടം: പള്ളിപ്പുറത്ത് ബൈക്കും കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് സ്വിഫ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.ബൈക്ക് യാത്രക്കാരനായ പള്ളിപ്പുറം സിആർപിഎഫ് ബിസ്മി മൻസിൽ ആഷിക് (21) ആണ് മരിച്ചത്.ബുധനാഴ്ച രാത്രി 12 30 ഓടെയാണ് അപകടം നടന്നത്.തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ്സും പള്ളിപ്പുറം ഭാഗത്തേക്ക് വന്ന ബൈക്കും നേർക്ക്നേർ ഇടിക്കുകയായിരുന്നു.ആഷിക്കിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.






