തിരുവനന്തപുരം : തലസ്ഥാനത്ത് നാളെ ( 26/ 6/20 25) വ്യാഴാഴ്ച്ച കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് .കേരള സർവകലാശാലയിലെ ഭാരതാംബ ചിത്രം ഉൾപ്പെടുത്തി കൊണ്ടുള്ള വിവാദ പരിപാടിയിൽ പ്രതിഷേധിച്ചതിന് കെഎസ്‌യു ജില്ലാ പ്രസിഡൻറ് ഗോപു നെയ്യാർ അടക്കമുള്ള കെഎസ്‌യു ഭാരവാഹികൾക്ക് നേരെയുണ്ടായ
ആർഎസ്എസ് യുവമോർച്ച ആക്രമണത്തിൽപ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് സംഘടനാ ചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറി അൽ സവാദ് അറിയിച്ചു.