കഴക്കൂട്ടം: ചെമ്പഴന്തിയിൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു.കാട്ടായിക്കോണം ശാസ്തവട്ടം സ്വദേശി സൂരജ് (17) മരിച്ചത്.വ്യാഴാഴ്ച ഉച്ചയോടെ ചെമ്പഴന്തി ഇടത്തറ കുളത്തിലാണ് സൂരജ് അടങ്ങുന്ന 9 അംഗ സംഘം കുളിക്കാൻ എത്തിയത്.കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ സൂരജ് മുങ്ങിത്താഴുകയായിരുന്നു മറ്റു കുട്ടികളുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരമറിയുന്നത്.തുടർന്ന് കഴക്കൂട്ടം ഫയർ ഫയർഫോഴ്സും സ്കൂബസംഘവും നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. തുണ്ടത്തിൽ മാധവ വിലാസം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് മരിച്ച സൂരജ്.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മാർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും