നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭയിലെ സിപിഎം കൗൺസിലർ രാജിവെച്ചു. വാഗ്ദാനം ചെയ്ത പാലം യാഥാർത്ഥ്യമാക്കാൻ കഴിയാത്തതിനെ തുർന്ന് കൊപ്പം വാർഡ് കൗൺസിലർ പി രാജീവാണ് രാജിവെച്ചത്. രാജി സംബന്ധിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. കുന്നം വലിയ പാലത്തിന് ഒന്നരക്കോടി അനുവദിച്ചിരുന്നെങ്കിലും അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുപ്പിനുള്ള നടപടികൾ ഇപ്പോഴും അവ്യക്തമാണെന്ന് കുറിപ്പിൽ പറയുന്നു.