തിരുവനന്തപുരം: വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളിയെ കാണാതായി.വെട്ടുകാട് സ്വദേശി അനിലി (35 ) നെയാണ് കാണാതായത്. ഇന്ന് രാവിലെ 6:20ന് മത്സ്യബന്ധനത്തിനായി പോയ വള്ളം ശക്തമായ തിരയിൽപ്പെട്ടാണ് അപകടമുണ്ടായത്.5 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.നാല് പേർ നീന്തി കരയ്ക്ക് കയറി രക്ഷപ്പെട്ടു. അനിലിനെ കണ്ടെത്താനായി മത്സ്യത്തൊഴിലാളികളും കോസ്റ്റൽ ഗാർഡും മറൈൻ എൻഫോസ്മെന്റും തിരച്ചിൽ നടത്തുന്നു.