വെഞ്ഞാറമൂട് : ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ കുരുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം. പുളിമാത്ത് തെക്കുംകര പുത്തൻ വീട്ടിൽ ഉണ്ണിയുടെ ഭാര്യ ബീന (48 ) ആണ് മരിച്ചത്. അപകടത്തിൽ ബീനയുടെ തലയ്ക്ക് ഗുരുതരമായി വെള്ളിയാഴ്ച വൈകിട്ട് 3. 45 ന് ആരുഡിയിൽ ഫ്ലോർ മില്ലിലാണ് സംഭവം നടന്നത്.സാധനങ്ങൾ മാറ്റിവയ്ക്കുന്നതിനിടെ ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ കുരുങ്ങുകയായിരുന്നു.ഉടനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.