പോത്തൻകോട് : മദ്യലഹരിയിൽ മകനെ വെട്ടിപ്പരിക്കേൽപ്പിച്ച് പിതാവ്. അണ്ടൂർക്കോണം കീഴാവൂർ വിളയിൽ വീട്ടിൽ വിജയൻ നായർ (65) ആണ് മകനായ വിനീത് (35) നെ വെട്ടുകത്തി കൊണ്ട് കഴുത്തിൽ വെട്ടിയത്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിക്കാണ് സംഭവം ഉണ്ടായത്.ഗുരുതരമായി പരിക്കേറ്റ വിനീതിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.