Wednesday, March 11, 2026
Online Vartha
HomeTrivandrum Cityകുളത്തൂരിൽ പണി നടന്നു കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു; ഫയർ ഫോഴ്സ് എത്തി അണച്ചു

കുളത്തൂരിൽ പണി നടന്നു കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു; ഫയർ ഫോഴ്സ് എത്തി അണച്ചു

Online Vartha
Online Vartha

കഴക്കൂട്ടം: കുളത്തൂർ വാർഡിലെ അരശുംമൂട് പ്ലാവർത്തലയിലുള്ള ലക്ഷ്മി എൻജിനീയറിംഗ് വർക്ക് ഷോപ്പിൽ പണി നടന്നു കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു. ചന്ദ്രബാബു എന്നയാളുടെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പിൽ പണിക്കായി ഇട്ടിരുന്ന ലോറിക്കാണ് തീ പിടിച്ചത്. കഴക്കൂട്ടത്തുനിന്നും എത്തിയ ഫയർ ഫോഴ്സ് സംഘം ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കിയതിനാൽ വൻ അപകടം ഒഴിവായി. ലോറിയിൽ വെൽഡിംഗ് ജോലികൾ ചെയ്യുന്നതിനിടെ തെറിച്ച തീപ്പൊരിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. കഴക്കൂട്ടം ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബിജു ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. സേനാംഗങ്ങളായ അനുരാജ്, അനു ആർ. നായർ, സുഭാഷ്, അനിൽകുമാർ, ചന്ദ്രൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!